മനിതിയുടെ മൂന്നാമത്തെ സംഘവും ശബരിമല ദര്‍ശനം നടത്താനാകാതെ മടങ്ങി

Posted on: December 23, 2018 9:04 pm | Last updated: December 24, 2018 at 9:27 am

പത്തനംതിട്ട: പോലീസിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ശബരിമല തീര്‍ഥാടനത്തിനെത്തിയ മനിതിയുടെ മൂന്നാമത്തെ സംഘവും മടങ്ങി. നിലവില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണെന്ന പോലീസിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് സംഘം മടങ്ങിയത്.

യാത്ര (36), മുത്തുലക്ഷ്മി (39), വസുമതി (39) എന്നിവരാണ് ദര്‍ശനം നടത്താനാകാതെ മടങ്ങിയത്. പാമ്പാടിയില്‍ നിന്നും പോലീസിന്റെ സംരക്ഷണയില്‍ ഇവരെത്തിയിരുന്നത്. പോലീസ് കൂടുതല്‍ സംരക്ഷണമൊരുക്കുകയാണെങ്കില്‍ ഇനിയും ദര്‍ശനത്തിനെത്തുമെന്ന് മടങ്ങും മുമ്പ് ഇവര്‍ പറഞ്ഞു.