സ്‌നേഹ വിരുന്നും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

Posted on: December 23, 2018 8:33 pm | Last updated: December 23, 2018 at 8:33 pm

ദമ്മാം : മുത്ത് നബി (സ ) ജീവിതം ദര്‍ശനം എന്ന ശീര്‍ഷത്തില്‍ നടക്കുന്ന ക്യാമ്പയിനോടനുബന്ധിച്ച് ഐ.സി.എഫ്.സൈഹാത്ത് യുണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹ വിരുന്നും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. സൈഹാത്ത് സ്വാദാറ ഓഡിറ്റോറിയത്തില്‍ നടന്ന സ്‌നേഹ സദസ്സ് സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാജി മതിലകം ഉത്ഘാടനം ചെയ്തു.

ഐ.സി.എഫ്.പ്രൊവിന്‍സ് ദഅവാ പ്രസിഡന്റ് ഉമര്‍ സഖാഫി മൂര്‍ക്കനാട് മുഖ്യപ്രഭാഷണം നടത്തി.ദമ്മാമിലെ വിവിധ രാഷ്ട്രീയ സാമൂഹിക,സാംസ്‌കാരിക പ്രതിനിധികളായ നജീബ് കോഴിക്കോട് (ഒ.ഐ.സി.സി), ഇ.എം കബീര്‍ (നവോദയ രക്ഷാധികാരി ),റെജിഅഞ്ചല്‍ (നവോദയ) ചന്ദ്രമോഹന്‍ , ദയാനന്ദന്‍ , സുരേഷ് , ഉല്ലാസ് ,നാസര്‍ മസ്താന്‍മുക്ക് ,ഹാരിസ് ജൗഹരി, റാഷിദ് കോഴിക്കോട്, ഹംസ സഅദി (ഐ.സി.എഫ്) ഫൈസല്‍ വേങ്ങാട് , ഷഫീഖ് ജൗഹരി , സ്വാദിഖ് സഖാഫി ജഫനി (ആര്‍.എസ്.സി ) എന്നിവര്‍ സ്‌നേഹവിരുന്നില്‍ പങ്കെടുത്തു .ദമ്മാമിലെ സാഹൂഹ്യ രംഗത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ഷാജി മതിലകത്തെ ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു .തുടര്‍ന്ന് നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് നജീബ് കോഴിക്കോട് (ഒ.ഐ.സി.സി) ഉദ്ഘാടനം ചെയ്തു. സൈഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു.മദ് ലൂഹ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ അബുലേഷ് ഖാന്‍ നേതൃത്വം നല്‍കി.സ്റ്റാഫുകളായ ഷംസീര്‍ കുറ്റിയാടി , ബിനു സെബാസ്റ്റ്യന്‍ തുടങ്ങിയ സ്റ്റാഫ് അംഗങ്ങളും മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.അസൈനാര്‍ മുസ്ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു, ശരീഫ് അല്‍ഹസനി പ്രാര്‍ത്ഥന നിര്‍വഹിച്ചു, റഫീഖ് കാന്തപുരം , അലവി ഹാജി മഞ്ചേരി, മുസ്തഫ പാലാഴി,ഷഫീര്‍ കാന്തപുരം , അബ്ബാസ് , സൈനു ഇയ്യാല്‍ , മാലിക് പെരുമണ്ണ , മുഹമ്മദലി ഐലക്കാട് , എന്നിവര്‍ പടിപാടികള്‍ക്കു നേതൃത്വം നല്‍കി അബ്ദുല്ല കാന്തപുരം സ്വാഗതവും ഫാറൂഖ് മുസ്ല്യാര്‍ കുപ്പട്ടി നന്ദിയും പറഞ്ഞു