ആര്‍എസ്എസിനൊപ്പം നില്‍ക്കാനുള്ള എന്‍എസ്എസ് ശ്രമത്തെ എതിര്‍ക്കുമെന്ന് കോടിയേരി

Posted on: December 23, 2018 8:18 pm | Last updated: December 24, 2018 at 10:33 am

തിരുവനന്തപുരം: ആര്‍എസ്എസിനൊപ്പം നില്‍ക്കാനുള്ള എന്‍എസ്എസിന്റെ ശ്രമത്തെ എതിര്‍ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല വിഷയത്തിന്റെ മറവില്‍ ഹിന്ദുത്വ ഏകീകരണത്തിനുള്ള ആര്‍എസ്എസിന്‍രെ ശ്രമം പൊളിക്കാനാണ് സമുദായ സംഘടനകളുടെ യോഗം വിളിച്ചതെന്നും കോടിയേരി പറഞ്ഞു.

എന്‍എസ്എസ് യുവതീ പ്രവേശനത്തിന് എതിരാണ്. എന്നാല്‍ കേസ് നടന്ന 12 വര്‍ഷവും ശബരിമലയില്‍ യുവതീപ്രവേശത്തെ അനുകൂലിച്ചവരാണ് ആര്‍എസ്എസ്. ഒരു സമുദായ സംഘടനകളോടും സിപിഎമ്മിന് ശത്രുതാപരമായ നിലപാടില്ല. എസ്എന്‍ഡിപി ആര്‍എസ്എസിനൊപ്പം നിന്നപ്പോഴും സിപിഎം വിമര്‍ശിച്ചിരുന്നു. മുസ്്‌ലിം ലീഗിന് പ്രീണിപ്പിക്കാനാണ് വനിതാ മതിലിനെ കോണ്‍ഗ്രസ് വര്‍ഗീയ മതിലെന്ന് വിശേഷിപ്പിക്കുന്നത്. ഓരോരുത്തരേയും പ്രീണിപ്പിച്ച് പ്രീണിപ്പിച്ചാണ് കോണ്‍ഗ്രസിന് ഈ ഗതി വന്നതെന്നും കോടിയേരി പറഞ്ഞു.