കായംകുളത്ത് മിന്നലേറ്റ് തട്ടുകട തൊഴിലാളി മരിച്ചു; മറ്റൊരാള്‍ക്ക് പരുക്ക്

Posted on: December 23, 2018 8:04 pm | Last updated: December 23, 2018 at 8:04 pm

കായംകുളം: കായംകുളത്ത് ഇടിമിന്നലേറ്റ് തട്ടുകട തൊഴിലാളി മരിച്ചു. ഓച്ചിറ സ്വദേശി രമണനാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന കായംകുളം സ്വദേശി ഗോപാലക്യഷ്ണന് പൊള്ളലേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോപാലക്യഷ്ണനും തട്ടുകട തൊഴിലാളിയാണ്.