നിയമസഭാ ഉപതിരഞ്ഞെടുപ്പ്: ഗുജറാത്തില്‍ ബിജെപി; ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്

Posted on: December 23, 2018 7:50 pm | Last updated: December 24, 2018 at 10:32 am

ന്യൂഡല്‍ഹി: ഗുജറാത്തിലേയും ജാര്‍ഖണ്ഡിലേയും ഓരോ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ജയം. ഗുജറാത്തില്‍ ബിജെപി വിജയിച്ചപ്പോള്‍ ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു.

ഗുജറാത്തിലെ ജസ്ദാന്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി കുന്‍വര്‍ജി ബവാലിയയാണ് വിജയിച്ചത്. 19985 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവിടെ പരാജയപ്പെട്ടത്. ജാര്‍ഖണ്ഡില്‍ കൊലെബിറ മണ്ഡലത്തില്‍ 9658 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നമന്‍ വിക്‌സാല്‍ കൊങ്കാടി വിജയിച്ചത്. ജാര്‍ഖണ്ഡ് പാര്‍ട്ടിയുടെ സിറ്റിംഗ് എംഎല്‍എയായ ഇനോസ് ഇക്ക കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.