Connect with us

National

വോട്ട് ബേങ്ക് ലക്ഷ്യമിട്ട് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളരുത്: എംഎസ് സ്വാമിനാഥന്‍

Published

|

Last Updated

ന്യൂഡല്‍ഹി: വോട്ട് ബേങ്ക് ലക്ഷ്യമിട്ട് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളരുതെന്ന് പ്രമുഖ കൃഷിശാസ്ത്രജ്ഞന്‍ ഡോ. എംഎസ് സ്വാമിനാഥന്‍. രാഷ്ട്രീയ നേട്ടത്തിനായി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു ഗുണകരമാകില്ലെന്നും അദ്ദഹം അഭിപ്രായപ്പെട്ടു ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സ്വാമിനാഥന്‍ ഇക്കാര്യം പറഞ്ഞത്.

. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയത് ചൂണ്ടിക്കാട്ടിയാണ് സ്വാമിനാഥന്റെ പ്രതികരണം. ഛത്തീസ്ഗഢില്‍ 6100 കോടി, രാജസ്ഥാനില്‍ 18,000 കോടി, മധ്യപ്രദേശില്‍ 35,000-38,000 കോടി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതുവഴി സര്‍ക്കാറുകള്‍ക്കുണ്ടായിരിക്കുന്നത്് 59,100 കോടി മുതല്‍ 62,100 കോടി രൂപവരെയാണ്.കാര്‍ഷിക കടം എഴുതിത്തള്ളുന്നത് പതിവ് പരിപാടിയാക്കരുത്. കര്‍ഷകര്‍ അത്രമാത്രം പ്രതിസന്ധിയിലാകുമ്പോഴെ ഈ നയം സ്വീകരിക്കാവു.കാര്‍ഷിക മേഖല സാമ്പത്തിക സ്വയംപര്യാപ്തത നേടാനും ലാഭകരമാക്കുവാനുമുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും സ്വാമിനാഥന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest