അനര്‍ഹമായി മുന്‍ഗണനാ പട്ടികയില്‍; വനിതാ കമ്മിഷന്‍ അധൃക്ഷയുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കും

Posted on: December 22, 2018 2:18 pm | Last updated: December 22, 2018 at 5:31 pm

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് റദ്ദാക്കാന്‍ ഭക്ഷ്യമന്ത്രി ഉത്തരവിട്ടു. അനര്‍ഹമായി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നടപടി.

എറളാകുളം എളംകുന്നത്തുപ്പുള പഞ്ചായത്തിലെ മുരിക്കുംപാടം റേഷന്‍ കടയുടെ പരിധിയിലുള് റേഷന്‍ കാര്‍ഡിലാണ് ജോസഫൈന്റെ പേരുള്ളത്. സഹോദരന്‍ ജോണ്‍സന്റെ ഭാര്യ മേരി ലിയോണ മോളിയുടെ പേരിലാണ് റേഷന്‍ കാര്‍ഡ്. ഏഴ് അംഗങ്ങളുള്ള കാര്‍ഡില്‍ 1800 രൂപ മാത്രമാണ് മാസവരുമാനമായി കാണിച്ചിരിക്കുന്നത് . അതേ സമയം വനിത കമ്മീഷന്‍ അധ്യക്ഷയെന്ന നിലയില്‍ ജോസഫൈന് പ്രതിമാസം 60,000 രൂപയും അലവന്‍സുകളും ലഭിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് നടപടി.

അതേ സമയം ജോസഫൈന്റെ കുടുംബത്തിന് ആനുകൂല്യം ലഭിക്കാന്‍ ജോസഫൈന്‍ ഈ കാര്‍ഡില്‍നിന്നും പേര് വെട്ടി പുതിയ കാര്‍ഡ് ഉണ്ടാക്കണമെന്നും ഭക്ഷ്യമന്ത്രിയുടെ ഓഫീസ് ്അറിയിച്ചു.