നമ്പര്‍ പ്ലേറ്റിന് പുതിയ രൂപകല്‍പന

Posted on: December 21, 2018 3:58 pm | Last updated: December 21, 2018 at 3:58 pm

ദുബൈ: 2020 ജനുവരി ഒന്നിന് മുമ്പായി എല്ലാ വാഹനങ്ങളും പുതുതായി രൂപകല്‍പന ചെയ്ത നമ്പര്‍ പ്‌ളേറ്റ് ഉപയോഗിക്കണമെന്ന് ആര്‍ ടി എ നിര്‍ദേശിച്ചു. 2019 ജനുവരി ഒന്ന് മുതല്‍ പുതിയ നമ്പര്‍ പ്‌ളേറ്റ് വിതരണം ചെയ്തു തുടങ്ങും. രജിസ്‌ട്രേഷന്‍ പുതുക്കുന്ന സമയത്ത് മാറ്റം വരുത്തിയാല്‍ മതിയാകും. അടുത്ത വര്‍ഷം ജൂലൈയോടെ മാറ്റം നിര്‍ബന്ധമാവുകയാണ്.