ഗോവയില്‍ വിദേശ വനിതയെ മാനഭംഗപ്പെടുത്തിയതായി പരാതി

Posted on: December 20, 2018 7:22 pm | Last updated: December 20, 2018 at 7:22 pm

പനാജി: ദക്ഷിണ ഗോവയിലെ പലോലം ബീച്ചിനു സമീപത്തേക്കു പോവുകയായിരുന്ന മധ്യവയസ്‌കയായ ബ്രിട്ടീഷ് വനിതയെ മാനഭംഗപ്പെടുത്തിയതായി ആരോപണം. സ്ത്രീയുടെ കൈയിലുണ്ടായിരുന്ന പണവും മറ്റും കവര്‍ന്ന ശേഷം പ്രതി ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

പനാജിക്ക് 100 കിലോമീറ്റര്‍ ഇപ്പുറത്തുള്ള കനകോന പട്ടണത്തില്‍ ഇന്നു പുലര്‍ച്ചെ നാലിനാണ് സംഭവമെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര പ്രഭുദേശായി വാര്‍ത്താ ഏജന്‍സിയോടു വ്യക്തമാക്കി. കനകോന റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ബീച്ചിലേക്കു നടക്കുന്നതിനിടെ എത്തിയ അക്രമി തന്നെ പാതവക്കത്തെ നെല്‍പ്പാടത്തിലേക്കു വലിച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് സ്ത്രീ നല്‍കിയ പരാതിയില്‍ പറഞ്ഞു.

ഉത്തര ഗോവയിലെ തിവിമിലേക്കു പോകുന്നതിനായി റെയില്‍വേ സ്‌റ്റേഷനിലെത്തിയ താന്‍ ട്രെയിന്‍ എത്താന്‍ വൈകുമെന്ന് അറിഞ്ഞ്‌പ്പോള്‍ ബീച്ചിനടുത്ത തന്റെ താമസ സ്ഥലത്തേക്കു പോകുന്നതിനിടെയാണ് സംഭവമുണ്ടായതെന്നും പരാതിയില്‍ വ്യക്തമാക്കി.