മിശ്കാത് സാരഥിക്ക് യാത്രയയപ്പു നല്‍കി

Posted on: December 20, 2018 10:57 am | Last updated: December 20, 2018 at 10:57 am

ദമ്മാം: ദമ്മാം മിശ്കാത് സുന്നി സെന്ററിന്റെ കാര്യദര്‍ശി യുസുഫ് മുസ്‌ലിയാര്‍ തിരൂരിന് മിശ്കാത് സുന്നി സെന്ററില്‍ യാത്രയയപ്പ് നല്‍കി. രണ്ടര പതിറ്റാണ്ട് ദമ്മാം ലേഡീസ് മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് മത, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തന രംഗത്തും ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്)ന്റെ ദമ്മാം സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗം, മിശ്കാത് സുന്നി സെന്ററിന്റെ പ്രസിഡന്റ്, നജ്മ ഹജ്ജ് ഉംറ പ്രവര്‍ത്തക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഐ.സി.എഫ് ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദുല്ലത്വീഫ് അഹ്‌സനി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് സെന്‍ട്രല്‍ നേതാക്കളായ അബ്ദുസ്സമദ് മുസ്‌ലിയാര്‍, അബ്ദുല്‍ ബാരി നദ്‌വി, ഹാരിസ് ജൗഹരി, മുഹമ്മദ് കുഞ്ഞി അമാനി, ഹംസ എളാട്, രിസാല സ്റ്റഡി സര്‍ക്കിള്‍ നേതാക്കളായ അശ്‌റഫ് ചാപ്പനങ്ങാടി, ശഫീഖ് ജൗഹരി, ബഷീര്‍ ബുഹാരി, മിശ്കാത് പ്രതിനിധികളായ ഷൗക്കത് പെരുമ്പാവൂര്‍, സിദ്ദീഖ് പാക്കത്തു, കെഎംസിസി പ്രതിനിധി ഹമീദ് വടകര, മുഹമ്മദ് അലി പാഴൂര്‍, ശഫീഖ് പേരാവൂര്‍ സംസാരിച്ചു.