മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ് യു വിക്ക് പേരിട്ടു; എക്‌സ് യു വി 300

Posted on: December 19, 2018 6:36 pm | Last updated: December 19, 2018 at 6:40 pm

മുംബൈ: ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ് യു വി എത്തുന്നു. എക്‌സ് യു വി 300 എന്ന് പേരിട്ട കാര്‍ ഉടന്‍ വിപണിയിലെത്തും. എസ് 201 എന്ന രഹസ്യപേരില്‍ അറിയപ്പെട്ടിരുന്ന കാറിന്റെ യഥാര്‍ഥ പേര് കമ്പനി ഇന്നാണ് പുറത്തുവിട്ടത്.

എക്‌സ് 100 പ്ലാറ്റ്‌ഫോമിലാണ് എക്‌സ് യു വി 300 പുറത്തിറങ്ങുന്നത്. നാല് മീറ്റര്‍ എസ് യു വിയുടെ ഗണത്തില്‍ വരുന്ന വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ വീല്‍ബേസ് ഉള്ളത് ഈ വാഹനത്തിനാണെന്ന് കമ്പനി അവകാശപ്പെടുന്നു.

എക്‌സ് യു വി 500ല്‍ നിന്ന് കടംകൊണ്ടതാണ് ഡിസൈന്‍ എന്ന് തോന്നും. ഡേടൈം റണ്ണിംഗ് ലൈറ്റ് അടക്കമുള്ള ആഡംബരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഴ് എയര്‍ ബാഗ്, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, നാല് വീലിനും ഡിസ്‌ക് ബ്രേക്ക്, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊര്‍ടൈന്‍മെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

മഹീന്ദ്രയുടെ നാസിക്കിലെ പ്ലാന്റിലാണ് കാര്‍ ഉത്പാദിപ്പിക്കുക. വില 7,58,000 മുതല്‍ 8,42,000 വരെ.