നഴ്സിംഗ് റിക്രൂട്ട്മെൻറ് കേസ്: ഉതുപ്പ് വർഗീസിൻെറ ജാമ്യ ഇളവ് ഹെെക്കോടതി റദ്ദാക്കി

Posted on: December 19, 2018 2:10 pm | Last updated: December 19, 2018 at 2:10 pm

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ ജാമ്യവ്യവസ്ഥയില്‍ അനുവദിച്ച ഇളവ് ഹൈക്കോടതി റദ്ദാക്കി. ഉതുപ്പ് വര്‍ഗീസ് അടുത്ത മാസം അഞ്ചിന് മുമ്പായി കേരളത്തില്‍ തിരിച്ചെത്തണമെന്നും കോടതി ഉത്തരവിട്ടു.

എറണാകുളം ജില്ല വിടരുതെന്ന ജാമ്യവ്യവസ്ഥ ഉണ്ടായിരുന്നുവെങ്കിലും വിദേശത്ത് പോകാന്‍ ഉതുപ്പ് വര്‍ഗീസിന് കീഴ്‌ക്കോടതി 45 ദിവസത്തെ ജാമ്യ ഇളവ് നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഹൈക്കോടതിയെ സമീപിച്ചത്.

കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ലക്ഷങ്ങള്‍ വാങ്ങിയെന്നാണ് ഉതുപ്പ് വര്‍ഗീസിന് എതിരായ കേസ്.