ഡല്‍ഹിയില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം കവരുന്ന കാബ് ഡ്രൈവര്‍മാര്‍ പിടിയില്‍

Posted on: December 19, 2018 1:26 pm | Last updated: December 19, 2018 at 1:30 pm

ഗുദ്ഗാവ്: ഡല്‍ഹിയില്‍ ഗുദ്ഗാവിലെ ദേശീയ പാതയില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന കാബ്
ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന, പല്‍വാര്‍, മേവാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള നാലു പേരടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് നിരവധി വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

സംഘത്തില്‍ ഒരാള്‍ വണ്ടിയോടിക്കുമ്പോള്‍ മറ്റു മൂന്നുപേര്‍ പിന്നില്‍ ഇരിക്കുകയാണ് ചെയ്തിരുന്നത്. വാഹനത്തില്‍ കയറുന്നവരെ തോക്കും കത്തിയും ചൂണ്ടി ഭീഷണിപ്പെടുത്തി പണവും വിലപ്പെട്ട മറ്റു വസ്തുക്കളും രേഖകളും കൈക്കലാക്കുകയായിരുന്നു പതിവ്.