അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ നിര്യാതനായി

Posted on: December 19, 2018 12:56 pm | Last updated: December 19, 2018 at 1:21 pm

വളാഞ്ചേരി: പ്രമുഖ പണ്ഡിതനും ഇകെ വിഭാഗം നേതാവുമായിരുന്ന അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ നിര്യാതനായി. ഇന്നു രാവിലെ 11.50ന് വളാഞ്ചേരി അത്തിപ്പറ്റയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. 82 വയസായിരുന്നു. ഖബറടക്കം നാളെ രാവിലെ 8.30 ന് അത്തിപറ്റയില്‍.

1936 സപ്തംബര്‍18 വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത അച്ചിപ്രയിലാണ് ജനനം. പ്രാഥമിക പഠനത്തിനു ശേഷം പിതൃസഹോദരന്‍ കുഞ്ഞാലന്‍കുട്ടി മുസ്ലിയാരുടെ അടുത്തും പന്താരങ്ങാടിയില്‍ വഹ്ശി മുഹമ്മദ് മുസ്ലിയാരുടെ ദര്‍സിലുമായിരുന്നു മതപഠനം.