ഹര്‍ത്താലിനെതിരെ വ്യാപാരി വ്യവസായി മേഖല സംഘടിക്കുന്നു; നാളെ കോഴിക്കോട് യോഗം ചേരും

Posted on: December 19, 2018 12:07 pm | Last updated: December 19, 2018 at 1:49 pm

കൊച്ചി: തുടര്‍ച്ചയായ ഹര്‍ത്താലിനെ നേരിടാന്‍ സംഘടന രൂപീകരിക്കാനൊരുങ്ങി വ്യാപാര വ്യവസായ മേഖല . ഇതിനായി വിവിധ മേഖലകളിലുള്ളവരുടെ യോഗം വ്യാഴാഴ്ച കോഴിക്കോട് ചേരും. യോഗത്തില്‍ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും പുറമെ ബസുടമകളും പങ്കെടുക്കും. ഹര്‍ത്താലിനെത്തുടര്‍ന്നുള്ള നഷ്ടങ്ങള്‍ നിലനില്‍പ്പ് തന്നെ ഭീഷണിയാക്കിയ സാഹചര്യത്തിലാണ് ഇവര്‍ ഒരുമിക്കുന്നത്.

ഇനി ആര് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും വ്യാപാര വ്യവസായ മേഖല അടഞ്ഞു കിടക്കുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യം. ബസുകള്‍ പതിവ് പോലെ സര്‍വീസ് നടത്തും. ഹര്‍ത്താല്‍ അക്രമത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസുകള്‍ ഇനി നടത്തുക ഈ സംഘടനയാകും. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ ജനങ്ങളേയും എതിരാക്കിയിരിക്കുകയാണ്.