ഗുജറാത്തില്‍ 650 കോടിയുടെ വൈദ്യുതി ബില്‍ കുടിശ്ശിക എഴുതിത്തള്ളുമെന്ന് സര്‍ക്കാര്‍

Posted on: December 18, 2018 9:36 pm | Last updated: December 18, 2018 at 9:36 pm

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ അധികാരമേറ്റ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ നടപടി സ്വീകരിച്ചതോടെ പിടിച്ചു നില്‍ക്കാന്‍ നടപടിയുമായി ബി ജെ പി. ഗുജറാത്തിലെ ഗ്രാമീണ മേഖലയിലെ 650 കോടി വരുന്ന വൈദ്യുതി ബില്‍ കുടിശ്ശിക എഴുതിത്തള്ളുമെന്ന് സംസ്ഥാനം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ വ്യക്തമാക്കി.

6.22 ലക്ഷം വരുന്ന കുടുംബങ്ങള്‍ക്കു ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ അവകാശവാദം. വീടുകളിലും കാര്‍ഷിക, വ്യാവസായിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതും ബില്‍ കുടിശ്ശികയായതിനാല്‍ വിച്ഛേദിക്കപ്പെട്ടവയുമായ കണക്ഷനുകളാണിതെന്ന് വൈദ്യുതി മന്ത്രി സൗരഭ് പട്ടേല്‍ പറഞ്ഞു.