നഴ്‌സിംഗ് വിദ്യാർഥികൾക്ക് ഐ.ഇ.എൽ.ടി.എസ് ശിൽപശാല നാളെ

Posted on: December 18, 2018 4:30 pm | Last updated: December 18, 2018 at 4:30 pm

കാസര്‍ഗോഡ്‌: നാഷണൽ എംപ്ലോയ്‌മെന്റ് സർവീസും ജില്ലാ എംപ്ലോയ്‌മെന്റ് എക് സ്‌ചേഞ്ചും ഒഡിഇപിഇസി യുമായി സഹകരിച്ച് ഉദുമ നഴ്‌സിംഗ് കോളേജിൽ (സി.മെറ്റ്) നാളെ (19-12-2018) നഴ്‌സിംഗ് വിദ്യാർഥികൾക്കായി ഐ.ഇ.എൽ.ടി.എസ് ഏകദിന ബോധവൽക്കരണ ശിൽപശാല

📌ജില്ലയിലെ ബി.എസ്.സി നഴ്‌സിംഗ്/ജി.എൻ.എം നഴ്‌സിംഗ് അവസാനവർഷ വിദ്യാർത്ഥികൾക്ക് ശില്പശാലയിൽ പങ്കെടുക്കാം.
📌 താൽപര്യമുളളവർ നാളെ രാവിലെ 10 ന് മുമ്പായി ഉദുമ നഴ്‌സിംഗ് കോളേജിൽ എത്തിച്ചേരണമെന്ന് ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസർ അറിയിച്ചു.