വനിതാ മതില്‍: മഞ്ജു വാര്യര്‍ സാമൂഹിക ബോധത്തിന്റെ പഴയ കണ്ണാടി മാറ്റണം- മന്ത്രി ജി സുധാകരന്‍

Posted on: December 18, 2018 12:57 pm | Last updated: December 18, 2018 at 5:29 pm

ആലപ്പുഴ: വനിതാ മതിലിനുള്ള പിന്തുണ പിന്‍വലിച്ച നടി മഞ്ജു വാര്യരെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. വനിതാമതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ പഴയ കണ്ണാടി മഞ്ജു വാര്യര്‍ മാറ്റണമെന്നു മന്ത്രി പറഞ്ഞു. വനിതാ മതിലിനു രാഷ്ട്രീയമില്ല. വനിതാ മതിലില്‍ രാഷ്ട്രീയം കാണുന്നത് മഞ്ജു വാര്യരുടെ കണ്ണാടിയുടെ കുഴപ്പംകൊണ്ടാണ്. അഭിനേത്രി എന്ന നിലയില്‍ ബഹുമാനക്കുറവില്ലെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാറിന്റെ നേതൃത്വത്തില്‍ അണിനിരക്കുന്ന വനിതാ മതിലിന് ആദ്യം പിന്തുണ അറിയിച്ചിരുന്ന മഞ്ജു പിന്നീടു അതു പിന്‍വലിച്ചിരുന്നു. വനിതാ മതിലില്‍ രാഷ്ട്രീയം കലര്‍ന്നെന്നും കലയാണ് തന്റെ രാഷ്ട്രീയമെന്നും വ്യക്തമാക്കിയായിരുന്നു പിന്‍മാറ്റം