കുട്ടനാട് ബേക്കറിയില്‍ സ്‌ഫോടനം ; കെട്ടിടം തകര്‍ന്നു

Posted on: December 18, 2018 10:24 am | Last updated: December 18, 2018 at 12:10 pm

ആലപ്പുഴ: കുട്ടനാട് പുളിങ്കുന്ന് ജങ്കാര്‍ ജെട്ടിക്ക് സമീപമുള്ള ബേക്കറിയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ കടയുടെ നാല് ഷട്ടറുകളും പിറകിലെ ഭിത്തിയും തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

ബേക്കറിയിലുണ്ടായിരുന്ന പാചക വാതക സിലിണ്ടറിനോ ഫ്രീസറിനോ കംപ്രസറിനോ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സ്‌ഫോടനത്തിന്റെ കാരണം സംബന്ധിച്ച് സൂചനകളില്ല. ബേക്കറിയിലെ സാധനങ്ങള്‍ മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ച് പോയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരെത്തിയാലെ സ്‌ഫോടനം സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കു.