മുംബൈയിലെ ആശുപത്രിയില്‍ തീപ്പിടിത്തം: ആറ് പേര്‍ മരിച്ചു

Posted on: December 17, 2018 8:17 pm | Last updated: December 18, 2018 at 10:26 am

മുംബൈ: മുംബൈയിലെ അന്ധേരിയില്‍ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. അന്ധേരി ഈസ്റ്റിലെ ഇഎസ്‌ഐസി കാംഗര്‍ ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. ആശുപത്രി കെട്ടിടത്തില്‍ കുടുങ്ങിയ 147 പേരെ രക്ഷപ്പെടുത്തിയതായും ഇനിയാരും കെട്ടിടത്തില്‍ അവശേഷിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.

ഏണികള്‍ ഉപയോഗിച്ചാണ് രോഗികളേയും ജീവനക്കാരേയും രക്ഷപ്പെടുത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ആശുപത്രിയുടെ നാലാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് മറ്റ് നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു