ഉയരംകൂടിയ കെട്ടിടങ്ങള്‍; ലോകത്ത് യു എ ഇ മൂന്നാമത്

Posted on: December 17, 2018 4:56 pm | Last updated: December 17, 2018 at 4:56 pm

ദുബൈ: ഏറ്റവും അംബര ചുംബികളായ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതില്‍ യു എ ഇക്ക് ലോകത്ത് മൂന്നാം സ്ഥാനം. ഈ വര്‍ഷം ഇത്തരം പത്തു കെട്ടിടങ്ങളാണ് പൂര്‍ത്തിയായത്. 200 മീറ്ററിലധികം ഉയരമാണ് അടിസ്ഥാന സൂചികയാക്കിയത്.

ഇക്കാര്യത്തില്‍ മലേഷ്യ, ഇന്തോനേഷ്യ, തായ്ലാന്‍ഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ മറികടന്നതായി ടോള്‍ ബില്‍ഡിംഗ്‌സ് ആന്‍ഡ് അര്‍ബന്‍ ഹാബിറ്റാറ്റ് കൗണ്‍സില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.