Connect with us

National

മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇന്ന് അധികാരമേല്‍ക്കും

Published

|

Last Updated

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും അധികാരമേല്‍ക്കും.് ചരിത്രപ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളില്‍ രാവിലെ പത്തിനാണ് ചടങ്ങ്. ചടങ്ങില്‍ 2000ത്തോളം വിഐപികളുടെ സാന്നിധ്യമുണ്ടാകും. മൊത്തം 11,000 പേര്‍ ചടങ്ങിനെത്തും. പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കളുടെയും സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമാകും.

]ഉച്ച്ക്കു 1.30ന് ഭോപാലില്‍ ജംബോരി മൈതാനത്താണു കമല്‍നാഥിന്റെ സത്യപ്രതിജ്ഞ. 15 വര്‍ഷത്തെ ബിജെപിയുടെ ഭരണത്തിന് അറുതിവരുത്തിക്കൊണ്ടാണ് കമല്‍നാഥ് മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുന്നത്. ജാമ്പുരി മൈതാനത്ത് ഉച്ചക്ക് ഒന്നേകാലിനാനു സത്യപ്രതിജ്ഞ. ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗേല്‍ വൈകിട്ട് 5 നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.റായ്പ്പൂരിലെ സയന്‍സ് കോളജ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. മായാവതി, അഖിലേഷ് യാദവ്, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങുകളില്‍ പങ്കെടുക്കും.

Latest