Connect with us

Kerala

മഅ്ദിന്‍ എജ്യുപാര്‍ക്ക് തിങ്കളാഴ്ച ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

മലപ്പുറം: സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമിയുടെ മുന്നേറ്റത്തില്‍ സുപ്രധാന കാമ്പസുകളിലൊന്നായ എജ്യു പാര്‍ക്കിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നിര്‍വ്വഹിക്കും. ഉച്ചക്ക് 2ന് നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീമരാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
1997ല്‍ 118 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച മഅ്ദിന്‍ അക്കാദമി വിപുലമായ സൗകര്യങ്ങളോടെ ആരംഭിച്ച ആദ്യ കാമ്പസാണിത്. ധര്‍മികാടിത്തറയില്‍ നിന്നു കൊണ്ട് ഏറ്റവും ആധുനികമായ വിദ്യാഭ്യാസം സാധ്യമാക്കുക, പാരമ്പര്യത്തിന്റെ എല്ലാ നന്മകളെയും മുറുകെ പിടിച്ചു തന്നെ നവീനമായ മേഖലകളിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കുക എന്ന ലക്ഷ്യമാണ് എജ്യു പാര്‍ക്കിനുള്ളത്. മേല്‍മുറി വില്ലേജിന് അതിരിടുന്ന കൊളായി മലയുടെ നെറുകയില്‍ പണിതുയര്‍ത്തിയിരിക്കുന്ന കാമ്പസിന്റെ ആദ്യഘട്ടമാണ്് പണി പൂര്‍ത്തിയായി ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെടുന്നത്. അറുപത് ഏക്കര്‍ വിസ്തൃതിയില്‍ 4000 കുട്ടികള്‍ക്ക് വിദ്യയഭ്യസിക്കാനുളള സൗകര്യമാണ് ഇവിടെ ഒരുങ്ങുന്നത്. ആര്‍ട്്‌സ് & സയന്‍സ് കോളേജ്, കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, ടെക്‌നോറിയം റെസിഡന്‍ഷ്യല്‍ കാമ്പസ്, ആംപിള്‍ ഷോര്‍, ബ്ലൈന്റ് സ്‌കൂള്‍, വൊക്കേഷനല്‍ െ്രെടനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സൈടെക് ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങളാണ് ഇപ്പോള്‍ ഇവിടെയുളളത്. മഅ്ദിന്‍ അക്കാദമിക്കു കീഴിലെ സെന്റര്‍ ഫോര്‍ ഫോറിന്‍ ലാംഗ്വേജസ്, പോളി ടെക്‌നിക് കോളേജ്ജ്, മഹബ്ബ സ്‌ക്വയര്‍, മ്യൂസിയം & റിസര്‍ച്ച് സെന്റര്‍ എന്നിവയോട് ചേര്‍ന്നാണ് എജ്യു പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കുമായി ഹില്‍ വ്യൂ ഗാര്‍ഡന്‍ എന്ന റസിഡന്‍ഷ്യല്‍ സെന്ററും പണി പൂര്‍ത്തിയായി വരുന്നു. മഅ്ദിന്‍ വിദേശ പഠന കേന്ദ്രത്തില്‍ ഇപ്പോള്‍ സ്പാനിഷ്, ഇംഗ്ലീഷ്, അറബിക്, ജര്‍മന്‍, ഫ്രഞ്ച് ഭാഷകളില്‍ െ്രെടനിംഗിനുള്ള അവസരമുണ്ട്. അന്താരാഷ്ട്ര യൂണിവേഴിസിറ്റികളിലേക്കുള്ള ഉപരി പഠനത്തിനുള്ള വാതായനമാണ് ഇതിലൂടെ മഅ്ദിന്‍ തുറന്നിടുന്നത് .

ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി വൈസനിയം സന്ദേശം നല്‍കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നര്‍വ്വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എംപി, പി ഉബൈദുല്ല എംഎല്‍എ, എ.പി അബ്ദുല്‍ കരീംഹാജി തുടങ്ങിയവര്‍ പ്രസംഗിക്കും.

Latest