ശബരിമലയില്‍ നിരോധനാജ്ഞ രണ്ട് ദിവസത്തേക്ക് നീട്ടി

Posted on: December 16, 2018 7:27 pm | Last updated: December 16, 2018 at 8:21 pm

പത്തനംതിട്ട: ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ രണ്ട് ദിവസംകൂടി നീട്ടി കലക്ടര്‍ ഉത്തരവിറക്കി. ജില്ലാ പോലീസ് സൂപ്രണ്ടിന്റേയും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ. എന്നാല്‍ തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണം വിളിക്കുന്നതിനോ യാതൊരു തടസവുമുണ്ടായിരിക്കില്ലെന്ന് ഉത്തരവില്‍ പറയുന്നു. അതേ സമയം ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും നടത്തുന്ന സമരം തുടരുകയാണ്.