കൊച്ചിയില്‍ ലഹരി മരുന്നുമായി നടി പിടിയില്‍

Posted on: December 16, 2018 7:15 pm | Last updated: December 16, 2018 at 8:15 pm

കൊച്ചി: സിനിമ – സീരിയല്‍ നടിയുടെ ഫ്‌ളാറ്റില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ലഹരി മരുന്ന് പിടികൂടി. തിരുവനന്തപുരം സ്വദേശിയായ അശ്വതി ബാബുവിന്റെ ഫ് ളാറ്റില്‍നിന്നാണ് ത്യക്കാക്കര പോലീസ് എംഡിഎംഎ ലഹരി മരുന്നുകള്‍ പിടിച്ചെടുത്തത്
ഞായറാഴ്ച വൈകിട്ടോടെയായിരുന്നു റെയ്ഡ്. സംഭവത്തില്‍ നടിക്ക് പുറമെ ഇവരുടെ ഡ്രൈവര്‍ ബിനോയിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടിയുടെ ഫ് ളാറ്റ് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്. ബെംഗളുരുവില്‍നിന്നാണ് ലഹരി മരുന്ന് എത്തിക്കുന്നതെന്ന് യുവതി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.