ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ പോലീസ് അപമാനിച്ചുവെന്ന് ; ട്രാന്‍സ്‌ജെന്‍ഡറുകള്‍ പരാതി നല്‍കി

Posted on: December 16, 2018 4:56 pm | Last updated: December 16, 2018 at 7:01 pm

കോട്ടയം: ശബരിമല ദര്‍ശനത്തിനെത്തിയ തങ്ങളെ പോലീസ് അപമാനിച്ചുവെന്ന് കാണിച്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍ പരാതി നല്‍കി. വസ്ത്രധാരണത്തേയും സ്വത്വത്തേയും അപമാനിച്ചുവെന്ന് കാണിച്ച് എരുമേലി പോലീസിനെതിരെ കോട്ടയം എസ്പിക്കെതിരെയാണ് പരാതി നല്‍കിയത്. ഇന്ന് രാവിലെ നാല് മണിയോടെയാണ് രജ്ഞു, അനന്യ, അവന്തിക, ത്യപ്തി ഷെട്ടി എന്നിവരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്.

ശബരിമല ദര്‍ശനത്തിന് സുരക്ഷയാവശ്യപ്പെട്ട് ഇവര്‍ നേരത്തെ പോലീസിന് കത്ത് നല്‍കിയിരുന്നുവെങ്കിലും പോലീസ് സംരക്ഷണമൊരുക്കിയിരുന്നില്ല. തുടര്‍ന്ന് ദര്‍ശനം നടത്താതെ സംഘം മടങ്ങുകയായിരുന്നു. സ്ത്രീ വേഷം മാറ്റണമെന്ന പോലീസിന്റെ ആവശ്യം തള്ളിയതിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് ദര്‍ശനത്തിന് സംരക്ഷണമൊരുക്കാന്‍ പോലീസ് തയ്യാറാകാതിരുന്നത്. ഇതേത്തുടര്‍്ന്നാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ പരാതി നല്‍കിയത്.