ശുചിത്വമിഷനിൽ കരാറടിസ്ഥാനത്തിൽ നിയമനം

Posted on: December 16, 2018 3:10 am | Last updated: December 16, 2018 at 12:13 pm

സംസ്ഥാന ശുചിത്വമിഷനിൽ ചാർട്ടേർഡ് അക്കൗണ്ടൻസി / തത്തുല്യ ബിരുദം അടിസ്ഥാന യോഗ്യതയുള്ളവരും സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുള്ളവരിൽ നിന്നും ഓഫീസ്-കം-ഫിനാൻസ് മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

26-12-2018 ന് മുമ്പ് നേരിട്ടോ തപാലിലോ അപേക്ഷ സമർപ്പിക്കണം

എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ,
സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ,
തിരുവനന്തപുരം – 695003

വിശദവിവരങ്ങൾക്ക്:
www.sanitation.kerala.gov.in