ഖലീല്‍ തങ്ങള്‍ക്ക് ജന്മനാടിന്റെ ആദരവ് ഇന്ന്; കാന്തപുരം ഉദ്ഘാടനം ചെയ്യും

Posted on: December 16, 2018 8:30 am | Last updated: December 16, 2018 at 10:24 am

കടലുണ്ടി: ജ്ഞാനസമൃദ്ധിയുടെ ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച് വൈജ്ഞാനിക സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ വിപ്ലവാത്മകമായ മുന്നേറ്റം നടത്തി രാജ്യത്തിന് അഭിമാനമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളെ ഇന്ന് ജന്മനാട് ആദരിക്കും. വൈകുന്നേരം അഞ്ചിന് ചാലിയത്ത് നടക്കുന്ന പരിപാടി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ ടി ജലീല്‍ മുഖ്യാതിഥിയാകും. സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ആദരവ് ചടങ്ങിന് നേതൃത്വം നല്‍കും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. എ പി അബ്ദുല്‍ കരീം ഹാജി അധ്യക്ഷത വഹിക്കും.

സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എം കെ രാഘവന്‍ എം പി, വി കെ സി മമ്മദ് കോയ എം എല്‍ എ, മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ അബ്ദുല്‍ ഗഫൂര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ഇസ്മാഈലുല്‍ ബുഖാരി, സയ്യിദ് ഹുസൈന്‍ കോയ ജമലുല്ലൈലി, സയ്യിദ് കെ വി തങ്ങള്‍, സയ്യിദ് അബ്ദുല്ല ഹബീബുര്‍റഹ്മാന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി,

സയ്യിദ് സ്വാലിഹ് തുറാബ്, സയ്യിദ് ശഹീര്‍ അല്‍ ബുഖാരി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ ഫാറൂഖ് നഈമി, പകര മുഹമ്മദ് അഹ്‌സനി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ്കുമാര്‍, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, സിദ്ദീഖ് സഖാഫി അരിയൂര്‍, ഡോ. മുഹമ്മദ് ഹനീഫ, എന്‍ വി ഹംസക്കോയ ബാഖവി കടലുണ്ടി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി. ഡോ. സി സോമനാഥന്‍, അഡ്വ. നസീര്‍ ചാലിയം സംസാരിക്കും. വൈകുന്നേരം മൂന്നിന് കടലുണ്ടി നഗരം ജമലുല്ലൈലി മഖാം സിയാറത്തിന് ശേഷം ആയിരങ്ങളുടെ അകമ്പടിയോടെ ഖലീല്‍ തങ്ങളെ ചാലിയത്ത് പൊതുസമ്മേളന വേദിയിലേക്ക് ആനയിക്കും.