സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനെയും മരുമകളേയും ആക്രമിച്ച ആര്‍എസ്എസുകാരന് വെട്ടേറ്റു

Posted on: December 15, 2018 9:15 pm | Last updated: December 16, 2018 at 9:22 am

കോഴിക്കോട്: ശബരിമല വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ ഹര്‍ത്താലിനിടെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനേയും മരുമകളേയും ആക്രമിച്ച കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്് വെട്ടേറ്റു.

കുറ്റിയാടി അമ്പലക്കുളങ്ങര പൊയ്കയില്‍ ശ്രീജുവിനാണ് വെട്ടേറ്റത്. കാറിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹര്‍ത്താലിനിടെ പി മോഹനന്റെ മകന്‍ ജൂലിയസ് നികിദാസിനേയും മരുമകളും ഏഷ്യാനെറ്റ് ന്യൂസില്‍ മാധ്യമപ്രവര്‍ത്തകയുമായ സാനിയോ മനോമിയേയും ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍.

അമ്പലക്കുളങ്ങരയില്‍ വെച്ചും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകുന്ന വഴി നടുവണ്ണൂരില്‍ വെച്ചും ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇവരെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നെട്ടൂര്‍ സ്വദേശി സുധീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.