Connect with us

Kerala

ദളിത് വിരുദ്ധ പരാമര്‍ശം ; സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍

Published

|

Last Updated

കാസര്‍കോട്: സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു. ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലാണ് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

കാസര്‍കോട് സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഫിബ്രവരി ഒമ്പതിന് കോഴിക്കോട് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണ് കേസിനാധാരം. കാസര്‍കോട് ഡിവൈഎസ്പിയാണ് സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തത്.

Latest