കേരളത്തില്‍ കലാപത്തിന് കാരണമുണ്ടാക്കുന്നത് മോദി: കോടിയേരി ബാലക്യഷ്ണന്‍

Posted on: December 15, 2018 11:01 am | Last updated: December 15, 2018 at 1:19 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍. ബിജെപിയുടെ ഹര്‍ത്താലിനെ പിന്തുണച്ച മോദി കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നുവെന്ന് കോടിയേരി ആരോപിച്ചു.

ഹര്‍ത്താലിനെ പ്രധാനമന്ത്രി പിന്തുണക്കുന്നത് അസാധാരണമാണ്. കേരളത്തില്‍ കലാപത്തിന് കാരണമുണ്ടാക്കുന്നത് മോദിയാണ്. ഹര്‍ത്താല്‍ നടത്തി ഗിന്നസ് ബുക്കില്‍ കയറാനാണ് ബിജെപി ശ്രമമെന്ന് പറഞ്ഞ കോടിയേരി ഹര്‍ത്താന്‍ നിരോധമല്ല നിയന്ത്രണമാണ് വേണ്ടതെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സമവായത്തിലെത്തണം. അതിന് മുന്‍കൈയെടുക്കും. ഹര്‍ത്താലില്‍നിന്ന് വിദേശ വിനോദ സഞ്ചാരികളെ ഒഴിവാക്കുമന്നും കോടിയേരി പറഞ്ഞു. ‘ഹര്‍ത്താല്‍ നിയന്ത്രണത്തിന് സിപിഎം മുന്‍കൈയെടുക്കും’