സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ തുടരുന്നു; പാലക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ അക്രമം

Posted on: December 14, 2018 9:28 am | Last updated: December 14, 2018 at 11:27 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുന്നു. ബിജെപിയുടെ സമര പന്തലിന് സമീപം തീകൊളുത്തി മരിച്ച വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായാണ് ഹര്‍ത്താല്‍. ഇതിനിടെ പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകള്‍ തകര്‍ക്കപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് ബസുകളുടെ ജില്ലുകള്‍ തകര്‍ക്കപ്പെട്ടത്.

ഹര്‍ത്താലില്‍ അക്രമം കാണിക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവക്കും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് നിര്‍ദേശത്തിലുട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.