Connect with us

Kerala

പോലീസിനെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചു; കെ എം ഷാജിക്കെതിരെ കേസ്

Published

|

Last Updated

കണ്ണൂര്‍: പോലീസിനെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചതിന് അഴിക്കോട് എം എല്‍ എ കെ എം ഷാജിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ച കണ്ണൂരില്‍ പൊതു യോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ ഷാജി പോലീസിനെ ഭീഷണിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്.

അതിനിടെ, നിയമസഭാ സാമാജികനെന്ന നിലയില്‍ തന്നെ ഹൈക്കോടതി അയോഗ്യനാക്കുന്നതിലേക്ക് വഴിതെളിച്ച വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയ നോട്ടീസുകള്‍ പോലീസ് കണ്ടെടുത്തല്ലതെന്നു ആരോപിച്ച് കെ എം ഷാജി ഹരജി നല്‍കി. പോലീസ് വ്യാജ തെളിവുണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാണിച്ച് വളപട്ടണം എസ് ഐ ആയിരുന്ന ശ്രീജിത്ത് കോടേരിക്കെതിരെയാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ചൊവ്വാഴ്ച പരിഗണിക്കും.

നോട്ടീസ് പരാതിക്കാരനായ സി പി എം നേതാവ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചതാണെന്നാണ് ഷാജി ഹരജിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് മനോരമയുടെ വീട്ടില്‍ നിന്നാണ് നോട്ടീസ് പിടിച്ചെടുത്തതെന്നായിരുന്നു എസ് ഐയുടെ മൊഴി. എന്നാല്‍, സി പി എം നേതാവ് എത്തിച്ച നോട്ടീസാണ് മനോരമയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് എന്നാക്കി മാറ്റിയതെന്നും ഇതിലൂടെ എസ് ഐ വ്യാജ മൊഴിയാണ് നല്‍കിയിട്ടുള്ളത് എന്നത് വ്യക്തമായിരിക്കുകയാണെന്നുമാാണ് ഷാജിയുടെ വാദം.

ഇത്തരത്തിലൊരു നോട്ടീസ് മനോരമയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതായി എസ് ഐ കോടതിയില്‍ ഹാജരാക്കിയ മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ഷാജി പറയുന്നു.

Latest