മീ ടൂ: എം ജെ അക്ബറിനെ എഡിറ്റേഴ്‌സ് ഗില്‍ഡ് സസ്‌പെന്‍ഡ് ചെയ്തു

Posted on: December 12, 2018 9:26 pm | Last updated: December 13, 2018 at 11:51 am

ന്യൂഡല്‍ഹി: മീ ടൂ വിവാദത്തില്‍ കുടുങ്ങിയ മുന്‍ കേന്ദ്ര മന്ത്രിയും മാധ്യമ പ്രവര്‍ത്തകനുമായ എം ജെ അക്ബറിനെ സസ്‌പെന്‍ഡ് ചെയ്ത് എഡിറ്റേഴ്‌സ് ഗില്‍ഡ്. മാനനഷ്ട കേസില്‍ കോടതിയുടെ തീരുമാനം വരുന്നതു വരെ അക്ബറിനെ പുറത്തു നിര്‍ത്തണമെന്ന് ഇന്നു വൈകിട്ട് ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടതായി ഗില്‍ഡ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ പോര്‍ട്ടലായ തെഹല്‍കയുടെ മുന്‍ എഡിറ്റര്‍ അരുണ്‍ തേജ്പാലിനെ നേരത്തെ എഡിറ്റേഴ്‌സ് ഗില്‍ഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എം ജെ അക്ബറിന്റെ മുന്‍ സഹ പ്രവര്‍ത്തകയാണ് അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കുകയും തുടര്‍ന്ന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തത്.