പി കെ ഫിറോസ്, നിങ്ങള്‍ക്ക് ഈ ഫിറോസിനെ പരിചയമുണ്ടോ?

സോഷ്യലിസ്റ്റ്
Posted on: December 12, 2018 4:20 pm | Last updated: December 12, 2018 at 4:22 pm

യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് മാത്രമല്ല ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനും വായിച്ചിരിക്കേണ്ട ജീവിതമാണ് രാഹുല്‍ ഗാന്ധിയുടെ ‘യഥാര്‍ത്ഥ മുത്തച്ഛന്‍’ ഫിറോസ് ഗാന്ധിയുടെ ചരിത്രം. പ്രഥമ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ മരുമകന്‍, പ്രധാനമന്ത്രി ഇന്ദിരയുടെ ഭര്‍ത്താവ്, രാജീവ് ഗാന്ധിയെന്ന പ്രധാനമന്ത്രി യുടെ അച്ഛന്‍ തുടങ്ങി അത്ര പെട്ടെന്നു മറന്നു കളയാവുന്ന പ്രൊഫൈല്‍ ഒന്നുമല്ല ഫിറോസിന്റേത്.

1912 ജഹാംഗീര്‍ ഗാന്ധിയുടെ മകനായി ഗുജറാത്തിലാണ് ജനനം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് അക്കാദമി വരെ നീളുന്ന പഠനം. നെഹ്റുവിന്റെ മകളായ ഇന്ദിരയെ വിവാഹം ചെയ്യാന്‍ മുന്‍കൈയെടുത്തത് സാക്ഷാല്‍ മഹാത്മാ ഗാന്ധി… തന്റെ കുടുംബ നാമമായ ‘ഗണ്ടി’ മഹാത്മാവിനോടുള്ള ആദരവിനാല്‍ ‘ഗാന്ധിയാ’ക്കുക ആയിരുന്നു ഫിറോസ്. അഴിമതിക്കെതിരായ പോരാട്ടങ്ങളുടെ നേതൃത്വമായിരുന്നു പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റേത്. സാക്ഷാല്‍ ചീറ്റ പുലി. ഭരണ പ്രതിപക്ഷങ്ങളുടെ ഉറക്കം കൊടുത്തിയ ഐതിഹാസികനായ പാര്‍ലമെന്ററിയന്‍.

ഡാല്‍മിയ ജയിലിടക്കപ്പെടുന്നത് ഫിറോസ് ഉയര്‍ത്തിയ തീപൊരിയില്‍ നിന്നാണ്. ആ അഴിമതി തുറന്നു കാട്ടാന്‍ അദ്ദേഹം നടത്തിയ പ്രഭാഷണം ഒരു മണിക്കൂര്‍ 55 മിനുട്ട് ദൈര്‍ഘ്യമുള്ളതായിരുന്നു. ഇന്ന് വരെയുള്ള പാര്‍ലമെന്റ് ചരിത്രത്തില്‍ ഏറ്റവും ഉജ്വലമായത്.

പാര്‍ലമെന്റിലെ ഈറ്റപുലി ആയിരുന്ന ഫിറോസ്, നെഹ്‌റു മന്ത്രി സഭയിലെ കൃഷ്ണമാചരിയുടെ വരെ കസേര തെറിപ്പിച്ചു. അതും മറ്റൊരു അഴിമതി കേസില്‍. സാക്ഷാല്‍ നെഹ്റുവിനെ പോലും വിറപ്പിച്ച ഇന്‍വെസ്റ്റിഗേറ്റിവ്പാര്‍ലമെന്ററിയന്‍ ആയിരുന്നു മരുമകന്‍. 960 ലെ സെപ്റ്റംബര്‍ 8 നു നാല്പത്തി എട്ടാം വയസ്സില്‍ ആ സ്വാതന്ത്ര്യ സമര സേനാനിയുടെ മരണവും സംഭവ ബഹുലമായിരുന്നു. അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഒത്തു ചേര്‍ന്നവരെ കണ്ട് രാഷ്ട്രീയ ലോകം അമ്പരന്നു. ഫിറോസ് എന്ന രാജീവിന്റെ പപ്പ ഇതിഹാസമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പകരക്കരില്ലാത്ത ഇതിഹാസം.ഒരു പക്ഷെ കോണ്ഗ്രസ്‌കാര്‍ പോലും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടാത്ത മഹാ ഇതിഹാസം.

നോട് ദി പോയിന്റ്: സ്വന്തമിടമായ രാഷ്ട്രീയത്തില്‍ പോലും കൃത്യമായ ധാരണയില്ലാത്ത കോലങ്ങള്‍ ദയവു ചെയ്തു മത വിഷയങ്ങള്‍ വരുമ്പേള്‍ മിണ്ടരുത് പ്ലീസ്….