Connect with us

International

ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

Published

|

Last Updated

സന്‍ഫ്രാന്‍സിസ്‌കോ: കാലിഫോര്‍ണിയയിലെ ഫേസ്ബുക്കിന്റെ ആസ്ഥാനത്ത് ബോംബ് ഭീഷണി. ഇതേത്തുടര്‍ന്ന് ആസ്ഥാനത്തിലെ വിവിധ കെട്ടിടങ്ങളിലുള്ളവരെ ഒഴിപ്പിച്ചു.

സന്‍ മെട്രോ ബോംബ് സ്‌ക്വാഡ് കെട്ടിടങ്ങളില്‍ വിശദമായ തിരച്ചില്‍ നടത്തുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. അതേ സമയം മെന്‍ലോ പാര്‍ക്കിലെ ഓഫീസിലുള്ളവരെല്ലാം സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു.