വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ച നിലയില്‍

Posted on: December 12, 2018 10:20 am | Last updated: December 12, 2018 at 11:42 am

കാസര്‍കോട്: കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു. കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസ് രിച്ചത്.

കര്‍ണാടക വനംവകുപ്പിന്റെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്ന് സംശയമുണ്ട്. ഇയാള്‍ക്കൊപ്പമുള്ള രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. നായാട്ടിനായാണ് സംഘം വനത്തിലെത്തിയതെന്നാണ് കരുതുന്നത്. വാഗമണ്‍തട്ട് എന്ന സ്ഥലത്താണ് ജോര്‍ജ് വര്‍ഗീസിന്റെ മൃതദേഹം കണ്ടെത്തിയത്.