തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാതെ മോദി

Posted on: December 11, 2018 11:30 am | Last updated: December 11, 2018 at 4:35 pm

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട പരാജയങ്ങളെക്കുറിച്ച് പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതല്‍ സമയമിരുന്ന് ബില്ലുകള്‍ പാസാക്കാന്‍ തയ്യാറാണെന്ന് പാര്‍ലമെന്റിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മോദി പറഞ്ഞു.പാര്‍ലമെന്റിനകത്ത് സംവാദത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിനകത്ത് ചര്‍ച്ചക്കുള്ള അന്തരീക്ഷമാണ് വേണ്ടതെന്ന് പറഞ്ഞ മോദി പ്രതിപക്ഷത്തെ ചര്‍ച്ചക്ക് ക്ഷണിക്കുകയും ചെയ്തു.

അതേ സമയം തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കാന്‍ മോദി തയ്യാറായില്ല. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും ബിജെപിക്ക് ഭരണം നഷ്ടമാകുമെന്ന ഫലസൂചനകളാണ് ഇപ്പോള്‍ വരുന്നത്.