Connect with us

National

തെലങ്കാനയില്‍ ടിആര്‍എസ് കുതിക്കുന്നു; മഹാകൂടമി സഖ്യത്തിന് തിരിച്ചടി

Published

|

Last Updated

ഹൈദരാബാദ്: തെലങ്കാനയില്‍ പ്രതിപക്ഷ കൂട്ടായ്മയായ മഹാകുടമി സംഖ്യത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമതി(ടിആര്‍എസ്)യുടെ മുന്നേറ്റം. 71 സീറ്റിന്റെ ലീഡുമായാണ് ടിആര്‍എസ് മുന്നേറുന്നത്.

കോണ്‍ഗ്രസ് , തെലുങ്കുദേശം പാര്‍ട്ടി തെലങ്കാന ജനസമതി , സിപിഐ എന്നിവയുള്‍പ്പെട്ട മഹാകുടമി സഖ്യവും ടിആര്‍എസും തമ്മിലായിരുന്നു പ്രധാന മത്സരം. ഇവിടെ കോണ്‍ഗ്രസ് 30 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ടിഡിപി ഒരു സീറ്റില്‍ പോലും ഇവിടെ ലീഡ് ചെയ്യുന്നില്ല. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഗജ്വലിലും മകന്‍ കെടി രാമറാവു സിര്‍സിലിയിലും ലീഡ് ചെയ്യുന്നുണ്ട്.

Latest