പിറവം പള്ളി; പോലീസ് പിന്‍വാങ്ങി

Posted on: December 10, 2018 6:10 pm | Last updated: December 10, 2018 at 8:26 pm

പിറവം: പിറവം ക്രിസ്ത്യന്‍ പള്ളിയിലെ ഉടമസ്ഥാവകാശം തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാനെത്തിയ പോലീസ് ഉദ്യമത്തില്‍ നിന്ന് താത്കാലികമായി പിന്‍വാങ്ങി. ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് വിധി നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിച്ചത്.

പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് കോടതി വിധി. ഇതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ യാക്കോബായ വിഭാഗക്കാര്‍ പള്ളിയുടെ മുകളില്‍ കയറുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തതോടെയാണ് പോലീസ് പിന്‍വാങ്ങിയത്. വിധി നടപ്പാക്കാന്‍ സഹകരിക്കണമെന്ന പോലീസിന്റെ അഭ്യര്‍ഥന കേള്‍ക്കാന്‍ പ്രതിഷേധക്കാര്‍ തയാറായില്ല.