ബിജെപിക്ക് തിരിച്ചടി; കേന്ദ്ര സഹമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെച്ചു

Posted on: December 10, 2018 1:09 pm | Last updated: December 10, 2018 at 7:11 pm

ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ നേത്യത്വത്തിലുള്ള രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി)എന്‍ഡിഎ വിടും . ഇതിന് മുന്നോടിയായി കുശ്വാഹ മന്ത്രി സ്ഥാനം രാജിവെച്ചു. ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് കുശ്വാഹ അറിയിച്ചു. അതേ സമയം ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ കുശ്വാഹ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എന്‍ഡിഎ യോഗത്തില്‍ ആര്‍എല്‍എസ്പി പങ്കെടുക്കില്ലെന്നു പാര്‍ട്ടിവ്യത്തങ്ങള്‍ അറിയിച്ചു. ബിഹാറിലെ ലോക്‌സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണ് കുശ്വാഹയെ ബിജെപിയുമായി അകന്നത്. സീറ്റ് വിഹിതത്തിന്റെ കാര്യത്തില്‍ നവംബര്‍ 30വരെയാണ് കുശ്വാഹ ബിജെപിക്ക് സമയം അനുവദിച്ചത്. 2014ല്‍ എന്‍ഡിഎ സഖ്യത്തില്‍ മത്സരിച്ച ആര്‍എല്‍എസ്പി മൂന്ന് സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ ജെഡിയു എന്‍ഡിഎയില്‍ തിരിച്ചെത്തിയതോടെ കുറഞ്ഞ സീറ്റുകളാണ് ആര്‍എല്‍എസ്പിക്ക് ലഭിച്ചത്.