Connect with us

Gulf

കണ്ണൂരില്‍നിന്നുള്ള ആദ്യ വിമാനത്തിന് അബുദാബിയില്‍ ഊഷ്മള സ്വീകരണം

Published

|

Last Updated

അബുദാബി : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള ആദ്യയാത്രാവിമാനം അബുദാബിയില്‍ ലാന്‍ഡ് ചെയ്തു.രാവിലെ 9.55ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നു ഫ്‌ളാഗ് ഓഫ് ചെയ്ത വിമാനം 12.30ന് അബുദാബി വിമാമത്താവളത്തില്‍ ലാന്‍ഡ് ചെയ്തത് . കണ്ണൂരിലേക്കുള്ള ചരിത്ര യാത്രയുടെ ഭാഗമാകാന്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവര്‍ അബുദാബിയിലെത്തിയിരുന്നു.

വിമാന ജീവനക്കാരടക്കം 186 പേര്‍ക്കു സഞ്ചരിക്കാവുന്ന ബോയിങ് 737 വിമാനമാണ് സര്‍വീസ് നടത്തുന്നത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ ഇന്നു രാവിലെ യാത്രയയപ്പ് ചടങ്ങ് നടന്നു. കേക്ക് മുറിച്ചായിരുന്നു ചടങ്ങ് ആരംഭിച്ചത്. കണ്ണൂരു നിന്നെത്തുന്നവര്‍ക്കുള്ള സ്വീകരണ ചടങ്ങ് 12.30ന് നടന്നു. ആദ്യ വിമാന യാത്ര അബുദാബി എയര്‍പോര്‍ട് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ അഹമ്മദ് അല്‍ ഷംസി ഉദ്ഘാടനം ചെയ്തു. ആക്ടിങ് ജിഎം യൂസഫ് അല്‍ ഹമ്മദി, ഗ്രൗണ്ട് ഹാന്‍ഡ് ലിങ് ഉദ്യോഗസ്ഥന്‍ മുനാ വാല, എയര്‍ഇന്ത്യാഎയര്‍ഇന്ത്യാ എക്‌സപ്രസ് റീജനല്‍ മാനേജര്‍ (ഗള്‍ഫ്) മോഹിത് സെയ്ന്‍, സെയില്‍സ് മാനേജര്‍ (യുഎഇ) ഡൊണാള്‍ഡ്, ജിഎസ്എ ജനറല്‍ മാനേജര്‍ വേണുഗോപാല്‍, എയര്‍പോര്‍ട്ട് മാനേജര്‍ ഉമാദേവി, എയര്‍ഇന്ത്യാ എക്‌സപ്രസ് അബുദാബി ഏരിയാ സെയില്‍സ്മാനേജര്‍ ഹരി പിഎച്ച്, അബുദാബിയിലെ സംഘടനാ ഭാരവാഹികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest