വനിതാ മതില്‍ സംസ്ഥാനത്തിന്റെ മതേതര മൂല്യങ്ങള്‍ തകര്‍ക്കും: പ്രതിപക്ഷ നേതാവ്

Posted on: December 9, 2018 6:11 pm | Last updated: December 9, 2018 at 8:50 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജീവനക്കാര്‍ എന്തിന് വേണ്ടിയാണ് വനിതാ മതിലില്‍ അണിചേരേണ്ടതെന്നും വാര്‍ത്താ സമ്മേളനത്തില്‍ രമേശ് ചെന്നിത്തല ചോദിച്ചു.

മുസ്്‌ലിം, ക്രൈസ്തവ സംഘടനകളെ ഒഴിവാക്കി ഹിന്ദു സംഘടനകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള വനിതാ മതില്‍ സംസ്ഥാനത്തിന്റെ മതേതര മൂല്യങ്ങള്‍ തകര്‍ക്കും. വനിതാ മതിലില്‍നിന്നും ഓരോ ദിവസവും സംഘടനകള്‍ പിന്‍മാറുകയാണ്. മതില്‍ കേരള സമൂഹത്തിന് മുറിവുണ്ടാക്കാനേ ഉപകരിക്കുവെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഇക്കാര്യങ്ങള്‍ അനുവദിക്കില്ല. സിപിഎമ്മിനോ എല്‍ഡിഎഫിനോ മതില്‍ കെട്ടണമെങ്കില്‍ അത് പാര്‍ട്ടി പണം ഉപയോഗിച്ച് വേണമെന്നും ചെന്നിത്തല പറഞ്ഞു.