ചാനല്‍ ചര്‍ച്ചക്കിടെ സംഘര്‍ഷം ; സമാജ്‌വാദി പാര്‍ട്ടി നേതാവ് കസ്റ്റഡിയില്‍

Posted on: December 9, 2018 5:57 pm | Last updated: December 9, 2018 at 7:50 pm

ന്യൂഡല്‍ഹി: യുപിയില്‍ ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചക്കിടെ സമാജ്‌വാദി-ബിജെപി നേതാക്കള്‍ ഏറ്റ്മുട്ടി. സംഭവത്തില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അനുരാഗ് ബഡോറിയയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി നേതാവ് ഗൗരവ് ബാട്ടിയയുമായാണ് ബറോഡിയ സംഘര്‍ഷത്തിലേര്‍പ്പെട്ടത്.

നോയിഡയിലെ സെക്ടര്‍ 16എ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ചാനലിന്റെ ചര്‍ച്ചക്കിടെയാണ് സംഭവമുണ്ടായതെന്ന് എസ്പി അജയ്പാല്‍ ശര്‍മ പറഞ്ഞു. ബിജെപി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് കസ്റ്റഡിയിലായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ ചാനലുകാരോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.