രാമക്ഷേത്രം: നിലപാട് ആവര്‍ത്തിച്ച് ആര്‍ എസ് എസ്

Posted on: December 9, 2018 3:26 pm | Last updated: December 9, 2018 at 3:26 pm

ന്യൂഡല്‍ഹി: രാമക്ഷേത്ര വിഷയത്തില്‍ ബി ജെ പിക്കെതിരെ നിലപാട് ആവര്‍ത്തിച്ച് ആര്‍ എസ് എസ്. വി എച്ച് പിയുടെ നേതൃത്വത്തില്‍ രാംലീല മൈതാനത്ത് നടന്ന പൊതു യോഗത്തില്‍ പ്രസംഗിക്കവെ ആര്‍ എസ് എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷിയാണ് നയം വ്യക്തമാക്കിയത്.

അധികാരത്തിലുള്ളവര്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ തയാറാകണം. രാജ്യവും ജനങ്ങളും രാമക്ഷേത്രം ആഗ്രഹിക്കുന്നു. അതിനെ മാനിക്കണം. ക്ഷേത്രത്തിനു വേണ്ടിയുള്ള യാചനയല്ല ഞങ്ങള്‍ നടത്തുന്നത്, വികാരം പ്രകടിപ്പിക്കുകയാണ്- ഭയ്യാജി ജോഷി പറഞ്ഞു. ക്ഷേത്രം നിര്‍മിക്കാന്‍ നിയമ നിര്‍മാണം ആവശ്യമാണെങ്കില്‍ അതിനു തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.