വിമാനത്താവളം: ക്ഷണിക്കാത്തത് വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി

Posted on: December 9, 2018 12:54 pm | Last updated: December 9, 2018 at 1:22 pm

കോട്ടയം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട വിഷയം വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സന്തോഷകരമായ മുഹൂര്‍ത്തത്തില്‍ വിവാദത്തിനില്ല.

യു ഡി എഫ് ഭരണ കാലത്തു തന്നെ വിമാനത്താവള നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, സി പി എം ഭരിക്കുന്ന ഒരു പഞ്ചായത്ത് നിസ്സഹകരിച്ചതാണ് പദ്ധതി വൈകാന്‍ ഇടയാക്കിയത്. എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്കറിയാം.

വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്കു മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയെയും വി എസ് അച്യുതാനന്ദനെയും ക്ഷണിച്ചില്ലെന്ന ആരോപണം ശക്തമാണ്. പ്രതിഷേധത്തിന്റെ ഭാഗമായി യു ഡി എഫ് ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തു.