ശബരിമലയില്‍ നിരോധനാജ്ഞ 12 വരെ നീട്ടി

Posted on: December 8, 2018 9:36 pm | Last updated: December 8, 2018 at 9:36 pm

പത്തനംതിട്ട: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഡിസം: 12 വരെ നീട്ടി. മേഖലയില്‍ ബി ജെ പിപ്രതിഷേധവുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവി ടി നാരായണന്‍ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതിനിടെ, നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ബി ജെ പി സംസ്ഥാന വൈസ് പ്രസി. എന്‍ ശിവരാജനെയും എട്ടു പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റു ചെയ്തു. ഉച്ചക്ക് ഇവിടെയെത്തിയ ബി ജെ പിക്കാര്‍ മുന്നോട്ടു പോകാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ റോഡില്‍ കുത്തിയിരുന്നതോടെയാണ് അറസ്റ്റു ചെയ്തു നീക്കിയത്.