Connect with us

National

കേരളത്തിന്റെ ആവശ്യത്തിനു ഭാഗിക അംഗീകാരം; പശ്ചിമ ഘട്ട മേഖലയില്‍ 3,115 ച. കി ഭാഗത്തെ നിര്‍മാണ നിയന്ത്രണം കേന്ദ്രം നീക്കി

Published

|

Last Updated

ന്യൂഡല്‍ഹി: പശ്ചിമഘട്ട മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ഭാഗികമായി കേന്ദ്രത്തിന്റെ പച്ചക്കൊടി. 3,115 ചതുരശ്ര കിലോമീറ്റര്‍ ഭാഗത്തെ നിയന്ത്രണങ്ങളാണ് മാറ്റിയത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 2013 നവം: 13നു കേന്ദ്രം പുറത്തിറക്കിയ ഉത്തരവില്‍ വനം-പരിസ്ഥിതി മന്ത്രാലയം ഭേദഗതി വരുത്തിയതോടെയാണിത്. എന്നാല്‍, വനേതര മേഖലകള്‍ മുഴുവനായി ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം  അംഗീകരിക്കപ്പെട്ടിട്ടില്ല. 9,993 ചതുരശ്ര കിലോമീറ്ററിലെ നിര്‍മാണ നിയന്ത്രണം അതേപടി നിലനില്‍ക്കും.

123 വില്ലേജുകളിലായുള്ള 13,108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ലോല മേഖല (ഇ എസ് എ)യായി കസ്തൂരി രംഗന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. കേരളം, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായുള്ള 59,940 ച. കി. പ്രദേശമാണ് നേരത്തെ ഇ എസ് എ ആയി പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ വിദഗ്ധ സംഘം പഠനം നടത്തുകയും ഇ എസ് എയുടെ വിസ്തൃതി 9,993 ച. കി. ആയി കുറയ്ക്കണമെന്ന നിര്‍ദേശം മുന്നോട്ടു വെക്കുകയും ചെയ്തു. ഇത് ഈമാസം മൂന്നിന് ഭേദഗതിയിലൂടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. ഭേദഗതിയുടെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ലോല മേഖല 56,825 ച. കി. ആയി കുറഞ്ഞു.

Latest