അറബിക് സംഭാഷണത്തില്‍ ഷായിസിയയും നിഹാലയും

Posted on: December 8, 2018 5:51 pm | Last updated: December 8, 2018 at 5:51 pm
SHARE

ആലപ്പുഴ: പ്രളയത്തെ അതിജീവിച്ച കഥയെ ഇതിവൃത്തമാക്കി അവതരിപ്പിച്ച എച്ച് എസ് വിഭാഗം അറബിക് സംഭാഷണത്തിൽ എ ഗ്രേഡ് നേടി ആഇശത്ത്‌ ഷാസിയയും ആഇശത്ത്‌ നിഹാലയും. മഴയുള്ള ദിവസം എന്ന വിഷയമാണ് മത്സരാർത്ഥികൾക്ക് നൽകിയത്. മഴ പേമാരിയായിപെയ്തു നിരവധി ജീവനുകൾ പിഴുത് എടു ക്കുകയും വയനാട്ടിൽ ഉരുൾ പൊട്ടലിൽ തങ്ങളുടെ വീട് നഷ്ട്ടപ്പെട്ട് എന്ത് ചെയ്യണമെന്ന് പകച്ചു നിന്ന ജനതയുടെ അവസ്ഥ വരച്ചു കാട്ടിയത് കാണികളെ കണ്ണീരിലാഴ്ത്തി. കാസർഗോഡ് കോട്ടിക്കുളം നൂറുൽ ഹുദാ ഇ എം എച്ച് എസിൽ ഷാസിയ ഒമ്പതിലും നിഹാല എട്ടിലുമാണ് പഠിക്കുന്നത്.ആഇശത്ത്‌ ഷാസിയ അറബിക് മോണോ ആക്ടിലും എ ഗ്രേഡ് നേടി. വരൾച്ചയിൽ വെള്ളം കിട്ടാതെ മരിക്കുന്ന വൃദ്ധയുടെ കഥയാണ് അവതരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here