രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം റോഡില്‍ ഉപേക്ഷിച്ച നിലയില്‍

Posted on: December 8, 2018 1:29 pm | Last updated: December 8, 2018 at 1:29 pm

ജയ്പൂര്‍: രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ വോട്ടിങ് യന്ത്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. കിഷന്‍ഗഞ്ച് നിയോജക മണ്ഡലത്തിലെ ഷഹാബാദ് പ്രദേശത്തെ ഹൈവേ നമ്പര്‍ 27ലാണ് ഗ്രാമവാസികള്‍ വോട്ടിങ് യന്ത്രം കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പോലീസെത്തിയാണ് യന്ത്രം മാറ്റിയത്. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. വെള്ളിയാഴ്ചയാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.